Slokam_left Logo Slokam_right
ആനിക്കാട്ടിലമ്മശിവപാർവ്വതിക്ഷേത്രത്തിലേക്ക് സ്വാഗതം   :               ||               :               ||               :               ||               :               ||            
കുളത്തൂർ ശ്രീ മഹാദേവിക്ഷേത്രം


പത്തനം തിട്ട ജില്ലയിലെ കോ‍ട്ടങ്ങാൽ പഞ്ചായത്തിൽ വായ്പ്പുര് ചുങ്കപ്പാറ റോഡിൽ കുളത്തൂർമൂഴിയിൽ ക്ഷേത്രം സ്തിഥി ചെയ്യുന്നു. മഹിഷാസുരമർദ്ദിനിയുടെ അത്യപൂർവ്വമായ ബാലദുർഗ്ഗഭാവത്തലുള്ള പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. ത്രിലോകങ്ങളെയും കീഴടക്കി സജ്ജനങ്ങളെ ഉപദ്രവിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ദുഷ്ഠനായ മഹിഷാസുരനെ വധിക്കുന്നതിനായി ദുർഗ്ഗാദേവി അവതരിക്കുന്നു മഹിഷാസുരവധത്തിന് ശേഷം ഉഗ്രകോപത്തോടെ അട്ടഹസിച്ചുകൊണ്ടിരുന്ന ദേവീരൂപം കണ്ടിട്ട് ഭയമേറുന്നുവെന്നും കോപം ശമിപ്പിച്ച് ജനങ്ങളെ അനുഗ്രഹിക്കണമെന്നും ത്രിമൂർത്തികൾ അപേഷിക്കുന്നു. തുടർന്ന് ദിവ്യതേജസ്സാർന്ന ബാലികയായി ദേവി രൂപമെടുക്കുന്നു ഇതാണ് ബാലദുർഗ്ഗയെന്ന് പുരാണം.മീനമാസത്തിൽ ഈ ക്ഷേത്രത്തിൽ പത്ത് ദിവസത്തെ തിരുവുത്സവം ആഘോഷിക്കുന്നത്.