തിരുമാലിട മഹാദേവക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ടൌണിന് അടുത്തായി ക്ഷേത്രം സ്തിഥി ചെയ്യുന്നു. പശ്ചിമദിക്കിനഭിമുഖമായ് മണിമലയാറിന്റെ തീരത്ത് സ്വയംഭൂമൂർത്തിയായി വാണരുളുന്ന സർവ്വാഭീഷ്ഠ് പ്രദായകനായ ശ്രീമഹാദേവന്റെ ത്യച്ചരണങ്ങളിൽ നമിക്കുന്നതിനും വ്രതശുദ്ധിയോടെ കാവടിയാടുന്നത് ദർശിക്കുന്നതിനും ആയിരക്ക ണക്കിന് ഭക്തജനങ്ങളാണ് ശിവരാത്രി നാളിൽ ക്ഷേത്രത്തിൽ എത്തിചേരുന്നത്.ആലുവയ്ക്ക് തെക്ക് മണൽ പുറത്ത് ശിവരാത്രി ആഘോഷിക്കുന്ന ഏക ക്ഷേത്രം കൂടിയാണ് തിരുമാലിടമഹാദേവക്ഷേത്രം കർക്കിടകവാവ് ദിനം നൂറുകണക്കിന് ഭക്തജനങ്ങൾ ബലി ഇടുവാനായി ക്ഷേത്രത്തിൽ എത്തിചേരുന്നു.