വായ്പ്പൂര് മഹാദേവർ ക്ഷേത്രം
ആനിക്കാട്ടിലമ്മ ശിവപാർവ്വതി ക്ഷേത്രത്തിൽ നിന്നും 2കി.മി കിഴക്ക് മാറി കാവനാൽകടവ് കുളത്തൂർമൂഴി റോഡിൽ ചെട്ടിമുക്കിന് സമീപത്തായി സ്തിഥി ചെയ്യുന്നു.ധനുമാസത്തിലെ തിരുവാതിര നാളിൽ കൊടിയേറി പത്ത് ദിവസത്തെ തിരുവുത്സവമാണ് പ്രധാന ആഘോഷം.നാലാം ഉത്സവത്തിന് അഹസ്സ് ദർശനവും ഏഴാം ഉത്സവത്തിന് ചെറുതോട്ട് വഴിക്കുള്ള ഊരുവലത്ത് എഴുന്നള്ളത്തും നടക്കുന്നു.എട്ടാം തിരുവുത്സവത്തിന് ആനിക്കാട്ടിലമ്മ ശിവപാർവ്വതിക്ഷേത്രത്തിലേക്കാണ് ഊരുവലത്ത് എഴുന്നള്ളിപ്പ്. തിരുവായ്പ്പൂരപ്പൻ ദേവിയെ ദർശിക്കാനായി ക്ഷേത്രത്തിൽ എത്തിചേരുന്നു എന്നാണ് സങ്കൽപം.അന്നേദിവസം ദീപാരധന,അത്താഴപൂജ തുടങ്ങിയ പൂജകൾക്ക് ശേഷം വായ്പ്പുര് തിരുസന്നിധിയിലേക്ക് തിരിച്ചെഴുന്നള്ളുന്നു.ഒൻപതാം ഉത്സവത്തിന് പള്ളിവേട്ടയും പത്താം ഉത്സവത്തിന് ആറാട്ടും നടക്കുന്നു.